സമൂഹമാധ്യമത്തിലൂടെ ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ട്രേഡിങ് വഴി പണം സമ്പാദിക്കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. പാലക്കാട് സ്വദേശികളായ മുഹമ്മദ് ടിഎം മോയിനുദ്ദീന്‍ , വിപി അഖില്‍ എന്നിവരാണ് പിടിയിലായത്. തലശ്ശേരി സ്വദേശിയായ യുവതിയിൽ നിന്ന് 12,06,000 രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. പ്രതികൾക്കെതിരെ കേരളത്തിലും പുറത്തുമായി നിരവധി പരാതികള്‍ റജിസ്റ്റര്‍ ചെയ്തതായി സൈബര്‍ പോലിസ് കണ്ടെത്തിയിട്ടുണ്ട്.