പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; 20കാരന്‍ അറസ്റ്റില്‍

10:52 AM May 08, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കൊല്ലം കടയ്ക്കലിൽ  പ്രായപ്പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 20 കാരൻ അറസ്റ്റിൽ. കാറ്റാടിമൂട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്.  വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പെൺകുട്ടി ഗർഭിണിയാണെന്ന് മനസിലായത്. തുടർന്ന് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട വിഷ്ണു പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി മൊഴി നൽകി. പോക്സോ വകുപ്പ്,  തട്ടിക്കൊണ്ട് പോകൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.