+

23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കമായി

23-ാമത് കോമൺവെൽത്ത് ഗെയിംസിന് സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌കോയിൽ വർണ്ണാഭമായ തുടക്കം. ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും ചേർന്ന് ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിക്കുന്നത്.

74 കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നായി മൂവായിരത്തോളം അത്‌ലറ്റുകളാണ് ഇത്തവണത്തെ ഗെയിംസിൽ മാറ്റുരയ്ക്കുന്നത്. 5 മലയാളികൾ ഉൾപ്പെടെ 126 അംഗ ശക്തമായ കായിക സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഇറങ്ങുന്നത്.

ഒളിമ്പിക് മെഡൽ ജേതാക്കളായ നീരജ് ചോപ്ര, മീരാഭായ് ചാനു, ലവ്‌ലിന ബോർഗോഹെയ്ൻ എന്നിവരാണ് ഇന്ത്യൻ ടീമിന്റെ പ്രധാന ആകർഷണം. ഗെയിംസിൽ മികച്ച മെഡൽ വേട്ട നടത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ കായിക സംഘം.

facebook twitter