മാലിയില്‍ 3 ഇന്ത്യക്കാരെ തട്ടികൊണ്ട് പോയി; മോചന ശ്രമങ്ങളുമായി വിദേശകാര്യ മന്ത്രാലയം

10:52 AM Jul 03, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

മാലിയില്‍ തീവ്രവാദ സംഘടന തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ മോചിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജൂലൈ ഒന്നിന് മാലിയിലെ വിവിധ പ്രദേശങ്ങളില്‍ ഉണ്ടായ തീവ്രവാദ ആക്രമണ പരമ്പരയിലാണ് കെയ്‌സ് നഗരത്തിലെ സിമന്റ് ഫാക്ടറി തൊഴിലാളികളായ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, മാലിയിലുടനീളം നടന്ന ആക്രമണങ്ങളുടെ ഉത്തദരവാദിത്വം ഏറ്റെടുത്ത അല്‍ ഖ്വയിദയുടെ അനുബന്ധ സംഘടനയായ JNIM ആണ് ഇതിന് പിന്നിലെന്നാണ് സംശയം. സംഭവത്തെ കേന്ദ്ര വിദേശകാര്യമന്ത്രാലയം ശക്തമായി അപലപിച്ചു. തൊഴിലാളികളുടെ മോചനം വേഗത്തിലാക്കാന്‍ മാലി സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.