+

മുഖത്തടിച്ചു,കോളറിൽ പിടിച്ച് ബെഞ്ചിലേക്ക് എറിഞ്ഞു; ഏഴാം ക്ലാസുകാരനെ സ്റ്റാഫ് റൂമിലിട്ട് അധ്യാപകര്‍ മർദ്ദിച്ചതായി പരാതി

കാസർഗോഡ്  ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകർ ക്രൂരമായി മർദ്ദിച്ചതായി പരാതി. അധ്യാപികയെ പരിഹസിച്ചെന്ന്  ആരോപിച്ച് മൂന്ന് അധ്യാപകർ ചേർന്ന് കുട്ടിയെ സ്റ്റാഫ് റൂമിലിട്ട് മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തടിക്കുകയും കോളറിൽ പിടിച്ച് ബെഞ്ചിലേക്ക് എറിയുകയും ചെയ്തു. പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് കുടുംബം. 

കാസർകോട് നായന്മാർമൂല തൻബിയൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിനെതിരെയാണ് ഗുരുതര ആരോപണം. ക്ലാസ് മുറിയിൽ വച്ച് അധ്യാപികയെ പരിഹസിച്ചു എന്ന് ആരോപണത്തിൽ കുട്ടിയെ ക്രൂരമായി മർദ്ദിച്ചതായാണ് പരാതി.

സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ച കുട്ടിയെ മൂന്ന് അധ്യാപകർ ചേർന്ന് കൈകൊണ്ട് മുഖത്ത് അടിക്കുകയും ശരീരമാസകലം ചൂരൽ ഉപയോഗിച്ച് അടിക്കുകയും, കോളറിൽ പൊക്കിയെടുത്ത് ബെഞ്ചിലേക്ക് എറിയുകയും ആയിരുന്നു. ഭയന്നും വിറച്ച കുട്ടി മൂത്രമൊഴിച്ചിട്ടും കലിയടകാതെ പിതാവിനെ ഉൾപ്പെടെ ചേർത്ത് അസഭ്യവും വിളിച്ചു. 




facebook twitter