+

പ്രമുഖ മലയാള നടനും ഭാര്യയും എനിക്കെതിരെ പിആർ വർക്ക് ചെയ്യുന്നു; ലൈവിൽ ഗുരുതര ആരോപണമുന്നയിച്ച് ജോജു ജോർജ്

മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പി ആർ വർക്ക് നടത്തുന്നുവെന്നാണ് ജോജുവിന്റെ ആരോപണം. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജു ജോർജിന്റെ പ്രതികരണം.

നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പിആർ വർക്ക് ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചു. ‘വരവ്’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് നടൻ ഇൻസ്റ്റഗ്രാമിൽ ലൈവ് വന്നത്.സിനിമയ്ക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റിവ് ക്യാംപെയ്നുകൾക്കെതിരെയും അദ്ദേഹം സംസാരിക്കുകയുണ്ടായി. എന്നാൽ നടന്റെ അപ്രതീക്ഷിതമായ ഈ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. ജോജു ലക്ഷ്യം വച്ചത് മലയാളത്തിലെ ഏത് താര ദമ്പതികളെയാണെന്നാണ് ഇപ്പോൾ സിനിമാ ലോകം ചർച്ച ചെയ്യുന്നത്.ഷാജി കൈലാസ് സംവിധാനം ചെയ്ത ‘വരവി’ൽ ഹൈറേ‍ഞ്ച് സ്വദേശിയായ പോൾസൺ എന്ന കഥാപാത്രമായാണ്  ജോജു എത്തിയിരിക്കുന്നത്. എ.കെ. സാജൻ ആണ് തിരക്കഥ. ജൂലൈ 16ന് ചിത്രം  തിയറ്ററുകളിലെത്തി.


More News :
facebook twitter