ഇനി ആധാർ കാർഡ് കാണിക്കേണ്ട QR കോഡ് സ്കാൻ ചെയ്താൽ മതി ; പുതിയ ഫീച്ചർ ഉടൻ

10:51 AM Apr 09, 2025 | വെബ് ടീം

ഇക്കാലത്ത് ആധാർ കാർഡ് ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ്. ചെറുതും വലുതുമായ മിക്കവാറും എല്ലാ കാര്യങ്ങൾക്കും ആധാർ കാർഡ് ഉപയോഗിക്കാറുണ്ട്. ഒരു ഹോട്ടലിൽ റൂം എടുക്കണമെങ്കിലോ എവിടെയെങ്കിലും അപേക്ഷ സമർപ്പിക്കണമെങ്കിലോ ആധാർ കാർഡ് അത്യാവശ്യമാണ്. ഇതുവരെ ആധാർ കാർഡ് ഫിസിക്കൽ ആയിട്ടാണ് ഉപയോഗിച്ചിരുന്നത്, അതായത് നിങ്ങളുടെ ആധാർ കാർഡിന്റെ സോഫ്റ്റ് കോപ്പിയോ അല്ലെങ്കിൽ ആധാർ കാർഡിന്റെ ഹാർഡ് കോപ്പിയോ നൽകേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ  സർക്കാർ ആധാർ കാർഡ് ആപ്പിൽ ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് . നമുക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയാം.

ആധാർ കാർഡിൻ്റെ പുതിയ സ്മാർട്ട് ഫേസ് ഓതന്‍റിക്കേഷന്‍ ഫീച്ചർ


ഇതിൽ, ഇന്ത്യൻ യുണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി അതായത് UIDAI അവരുടെ ആപ്പിൽ പുതിയ സ്മാർട്ട് ഫേസ് ഓതന്‍റിക്കേഷന്‍ ഫീച്ചർ ടെസ്റ്റിംഗ് ഘട്ടത്തിൽ പുറത്തിറക്കി. ഈ ഫീച്ചർ വിജയിച്ചാൽ, ആധാർ കാർഡ് എവിടെയും കൊണ്ടുപോകേണ്ടി വരില്ല. ആധാർ കാർഡിൻ്റെ ആവശ്യം വരുമ്പോൾ QR കോഡും ഫേസ് ഐഡിയും ഉപയോഗിച്ച് നിങ്ങളുടെ വെരിഫിക്കേഷൻ പൂർത്തിയാകും. ഈ പുതിയ ഫീച്ചറിലൂടെ നിങ്ങളുടെ ആധാർ കാർഡ് പൂർണ്ണമായും ഡിജിറ്റൽ ആകും.


UPI പേയ്‌മെൻ്റ് പോലെ പ്രവർത്തിക്കും


UPI പേയ്‌മെൻ്റ് ചെയ്യുന്നതിന് QR കോഡ് ഫോണിൽ നിന്ന് സ്കാൻ ചെയ്യുന്നതുപോലെ, ഇനി ആധാർ കാർഡ് വെരിഫിക്കേഷനും QR കോഡ് സ്കാൻ ചെയ്യേണ്ടി വരും. ഇതിൽ ഫേസ് ഐഡി വെരിഫിക്കേഷനും ഉൾപ്പെടുന്നു.

ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ്  സോഷ്യൽ മീഡിയ എക്സിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് പുതിയ ആധാർ സ്മാർട്ട് ഫേസ് ഓതന്‍റിക്കേഷന്‍  ഫീച്ചർ അവതരിപ്പിച്ചത്. ഈ പുതിയ ഫീച്ചറിലൂടെ ആളുകളുടെ വിവരങ്ങൾ കൂടുതൽ സുരക്ഷിതമായിരിക്കും.