+

സിനിമാ, സീരിയൽ നടിമാരെ വലയിലാക്കി സെക്സ് റാക്കറ്റ് കേന്ദ്രം നടത്തിയിരുന്ന നടി അറസ്റ്റിൽ; രണ്ട് സിനിമ നടികളെ രക്ഷപ്പെടുത്തി താനെ പൊലീസ്

മുംബൈ: താനെയിൽ നടത്തിയ റെയ്ഡിൽ സെക്സ് റാക്കറ്റ് നടത്തിയിരുന്ന നടി അറസ്റ്റിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് നടി അനുഷ്‌ക മോണി മോഹൻ ദാസ് (41) അറസറ്റിലായത്. സെക്സ് റാക്കറ്റിന്റെ വലയിൽ അകപ്പെട്ട രണ്ട് സിനിമാ നടിമാരെയും പൊലീസ് രക്ഷപ്പെടുത്തി.

ടിവി സീരിയലുകളിലും ബംഗ്ലാ സിനിമയിലും സജീവമായ രണ്ട് സ്ത്രീകളെയാണ് പൊലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്. ഇടപാടുകാരെന്ന വ്യാജേന പൊലീസ് അനുഷ്കയെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ അനുഷ്കയ്ക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. രക്ഷപ്പെടുത്തിയ സ്ത്രീകളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. സെക്സ് റാക്കറ്റിന് പിന്നിൽ പ്രവർത്തിച്ചവർക്കായി അന്വേഷണം ആരംഭിച്ചതായും മുഴുവൻ കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.


facebook twitter