ആലപ്പുഴ: സമ്മാനാർഹമായ വൻതുകയുടെ ലോട്ടറി ടിക്കറ്റുകളും ബാഗിൽ കരുതിയിരുന്ന പണവും യാത്രക്കിടെ നഷ്ടമായെന്നു പരാതി. ലോട്ടറി ഏജന്റ് എടത്വ ചെക്കിടിക്കാട് വേലേ പറമ്പിൽ അലക്സാണ്ടറുടെ ബാഗാണ് ജീവനക്കാരനായ സാമിൽ നിന്നു നഷ്ടമായത്. വളഞ്ഞ വഴിക്കും തകഴി പച്ചയ്ക്കുമിടയിലാണ് ബാഗ് നഷ്ടമായത്.
ബാഗ്, അരയിൽ ബെൽറ്റിൽ കെട്ടി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് നഷ്ടമായത്.സമ്മാനാർഹമായ 5,03,063 രൂപയുടെ വിവിധ ലോട്ടറി ടിക്കറ്റുകളും ടിക്കറ്റെടുക്കാനായി കരുതിയിരുന്ന 50,850 രൂപയുമാണ് ബാഗിലുണ്ടായിരുന്നത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി, അമ്പലപ്പുഴ പൊലീസ് എന്നിവർക്ക് പരാതി നൽകി.