അഹമ്മദാബാദ് വിമാന ദുരന്തം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെതിരെ പൈലറ്റുമാരുടെ പ്രതിഷേധം

07:24 AM Jul 13, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തമാക്കി ഇന്ത്യയിലെ പൈലറ്റുമാരുടെ സംഘടന. റിപ്പോര്‍ട്ട് തള്ളണമെന്നാണ് ആവശ്യം. പൈലറ്റുമാരില്‍ എല്ലാ കുറ്റങ്ങളും അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് എയര്‍ലൈന്‍ പൈലറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. വിമാനം പറന്നുയര്‍ന്ന ഉടന്‍ ഇന്ധനവിതരണ സ്വിച്ച് ഓഫായിരുന്നുവെന്നായിരുന്നു  എന്നാണ് പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട്. ബോയിംഗ്  ഡ്രീം ലൈനര്‍ വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.