+

അതിർത്തിയിലെ പാക് ഡ്രോൺ ആക്രമണം: എയർ ഇന്ത്യയും ഇൻഡിഗോയും വിമാനങ്ങൾ റദ്ദാക്കി

അതിർത്തിയിൽ വീണ്ടു പാക് ഡ്രോണ്‍ ആക്രമണമുണ്ടായ സാഹചര്യത്തിൽ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും വിമാന സര്‍വീസുകള്‍ റദ്ദാക്കി. ജമ്മു, അമൃത്‌സര്‍, ലേ, രാജ്‌കോട്ട്, ജോഥ്പൂര്‍, ശ്രീനഗര്‍, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ സര്‍വീസുകളാണ് റദ്ദാക്കിയത്.  സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.


യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു. സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്നും പുതിയ നിർദേശങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുമെന്നും വ്യക്തമാക്കിയ കമ്പനി, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുൻപ് യാത്രക്കാർ ആപ്പ് വഴി വിമാന സർവീസിന്റെ സ്ഥിതി മനസ്സിലാക്കണമെന്നും നിർദേശിച്ചു.





facebook twitter