+

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. സ്വര്‍ണത്തിന് 760 രൂപ വര്‍ധിച്ച്  72120 രൂപയായി. ഗ്രാമിന് 95 രൂപ കൂടി 9015 രൂപയായി. ഗ്രാമിന് ചരിത്രത്തിലാദ്യമായാണ് വില 9000രൂപകടന്നത്. ട്രംപിന്റെ താരിഫ് യുദ്ധം ലോകമെമ്പാടും സൃഷ്ടിക്കുന്ന അനിശ്ചിതത്വവും പണപ്പെരുപ്പ സാധ്യതയും ഉള്‍പ്പെടെയാണ് സ്വര്‍ണവില ഉയരാന്‍ കാരണമായിരിക്കുന്നത്. കഴിഞ്ഞ ദിവസം 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്.

facebook twitter