അമ്മയെ ആര് നയിക്കും? ശ്വേതാ മേനോനോ ദേവനോ? പ്രസിഡന്റ് സ്ഥാനത്തേക്ക് വാശിയേറിയ പോരാട്ടം

10:11 AM Aug 15, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

താര സംഘടനയായ അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കാച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് വോട്ടെടുപ്പ്. നാലുമണിക്ക് ഫലം പ്രഖ്യാപിക്കും. ശ്വേതാ മേനോനും ദേവനും തമ്മിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. ശ്വേതാ മേനോനെതിരെ അടുത്തകാലത്ത് ഉണ്ടായ സിനിമാ വിവാദങ്ങള്‍ അടക്കം സഹതാപ വോട്ടുകള്‍ ആകാന്‍ സാധ്യതയുണ്ട്.


ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.  ബാബുരാജ് പിന്മാറിയതോടെയാണ് അന്‍സിബ എതിരില്ലാതെ ഭാരവാഹിത്തത്തിൽ എത്തിയത്. 13 പേരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തുടക്കത്തില്‍ പത്രിക നല്‍കിയിരുന്നത്. എന്നാല്‍ ബാബുരാജടക്കം 12 പേരും മത്സരത്തില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു. ജഗദീഷ് പിന്മാറിയതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മില്‍ മത്സരം ആയത്..