കലിഫോർണിയ:മെസേജിങ് പ്ലാറ്റ്ഫോമായ വാട്സാപ്പിന്റെ തലപ്പത്തേക്ക് ഇന്ത്യക്കാരനെത്തുന്നു. ക്രെഡ് മേധാവി കുനാൽ ഷായാണ് ഇനി വാട്സാപ്പ് നയിക്കുക. 2019 മുതൽ ഈ സ്ഥാനത്തുണ്ടായിരുന്ന വിൽ കാത്കാർട്ടിന് പകരമാണ് അദ്ദേഹം എത്തുന്നത്. മെറ്റാ സിഇഒ മാർക്ക് സക്കർബർഗാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.
കഴിഞ്ഞ ഏഴുവർഷമായി വാട്സാപ്പിനെ നയിച്ചിരുന്നത് വിൽ കാത്‌കാർട്ട് ആയിരുന്നു.വാട്സാപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം 300 കോടിയിലധികം (3 billion) എത്തിക്കുന്നതിലും കമ്യൂണിറ്റിയുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിലും വിൽ കാത്‌കാർട്ട് നൽകിയ വലിയ സംഭാവനകളെ സക്കർബർഗ് പ്രശംസിച്ചു.