+

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഹോങ്കോങ്ങിനെ നേരിടും. രാത്രി എട്ടുമണിക്ക് അബുദാബിയിലെ ഷെയ്ഖ് ഹസീദ് സ്റ്റേഡിയത്തിലാണ് മത്സരം. നാളെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ  UAEയെ നേരിടും.


എട്ട് ടീമുകള്‍ പത്തൊമ്പത് മത്സരങ്ങള്‍, ആവേശപ്പോരിന് തുടക്കമാകുമ്പോള്‍ ആദ്യ മത്സരം അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും തമ്മില്‍. യാസിം മുര്‍താസയുടെ നേതൃത്വത്തില്‍ അട്ടിമറി പ്രതീക്ഷയോടെയാണ് ഹോങ്കോങ് ഇറങ്ങുന്നത്. അഫ്ഗാനെതിരെ ഇറങ്ങുമ്പോള്‍ അബുദാബിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് ടീമിന്റെ പ്രതീക്ഷ. റാഷിദ് ഖാന്‍ നയിക്കുന്ന അഫ്ഗാന്‍ നിരയില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് പുലര്‍ത്തുന്ന താരങ്ങളാണ് കരുത്ത്. 

റഹ്‌മത്തുള്ള ഗുര്‍ബാസ്, ഇബ്രാഹിം സഡ്രാന്‍, നവീന്‍ ഉള്‍ ഹക്ക്, തുടങ്ങിയ താരങ്ങളാണ് പ്രതീക്ഷ. ഗ്രൂപ്പ് ഘട്ടത്തില്‍ യുഎഇയ്ക്ക് എതിരെ നാളെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, തുടങ്ങിയ മികച്ച നിരയാണുള്ളത്. ആദ്യ ഇലവനില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടുമോയെന്ന ആകാംഷയിലാണ് ആരാധകര്‍. സെപ്റ്റംബര്‍ 14നാണ് ഇന്ത്യ-പാക് പേരാട്ടം നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഒമാനെതിരെയും ഇന്ത്യയ്ക്ക് മത്സരമുണ്ട്.  സെപ്റ്റംബര്‍ 28നാണ് കലാശപ്പോരാട്ടം. 

facebook twitter