+

69-ാം മത് ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പുറത്ത്

69 ആമത് ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പുറത്ത് വിട്ടു. 18 കാരനായ ലാമിന്‍ യമാല്‍, പാരിസ് സെയ്ന്റ് ജര്‍മന്‍ താരം ഒസ്മാന്‍ ഡെംബലെ, ബാഴ്‌സലോണ താരം കിലിയന്‍ എംബപ്പെ എന്നിവര്‍ പട്ടികയില്‍ മുന്നിലുണ്ട്. റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയര്‍, ലിവര്‍പൂളിന്റെ മുഹമ്മദ് സലാ, ബാഴ്‌സലോണയില്‍ നിന്നുള്ള റഫീഞ്ഞ്യ എന്നിവരും ഇടം പിടിച്ചപ്പോള്‍, മെസ്സിയും റൊണാള്‍ഡോയും ഇക്കുറി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. മെസ്സി ഇതുവരെ 8 തവണയും റൊണാള്‍ഡോ 5 തവണയും പുരസ്‌കാരം നേടിയിട്ടുണ്ട്. ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലെയ്ക്കാണ് ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെടുന്നത്. പിഎസ്ജി ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ്, ഫ്രഞ്ച് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് തുടങ്ങിയ ടൂര്‍ണമെന്റുകളിലെ പ്രകടനമാണ് ഡെംബലെയ്ക്ക് മുന്‍തൂക്കം നല്‍കുന്നത്. 35 ഗോളുകളും 16 അസിസ്റ്റുകളുമാണ് കഴിഞ്ഞ സീസണില്‍ താരം നേടിയത്.

facebook twitter