മാലൂരിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാനിർദേശം

09:31 PM Feb 03, 2026 | വെബ് ടീം

കണ്ണൂര്‍ മാലൂർ പഞ്ചായത്തിലെ തൃക്കടാരിപൊയിലിൽ ചത്ത കാക്കയുടെ സാമ്പിൾ പരിശോധിച്ചതിൽ പക്ഷിപ്പനി ( എച്ച് 5 എൻ 1) സ്ഥിരീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജനുവരി 17ന് ഇരിട്ടി എടക്കാനത്ത് ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.