+

ദുർഗന്ധം വമിച്ചു; ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം; സംഭവം പെരിയയിൽ

കാസർഗോഡ്  പെരിയ ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയുടെതാണ് എന്ന് സംശയിക്കുന്നുവെന്ന് പൊലീസ് പറയുന്നു. അസഹ്യ ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

പെട്രോൾ പമ്പിനു ടാങ്ക് സ്ഥാപിക്കാനൊരുക്കിയ കുഴിയിലാണ് ജഡം കണ്ടെത്തിയത്.ദുർഗന്ധം വമിച്ചതിനെത്തുടർന്ന് കുട്ടികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.മൂന്നുദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് നിഗമനം.


More News :
facebook twitter