+

ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും

ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം ഇന്ന് രാത്രിയില്‍ നാട്ടിലെത്തിച്ചേക്കും. ബന്ധുക്കള്‍ ഇതിനായി കോടതിയെ സമീപിക്കും. രേഖകള്‍ പിന്നീട് ഇന്ത്യന്‍ കോണ്‍സുലേറ്റിന് കൈമാറും. എംബാം ഉള്‍പ്പടെ ഇന്ന് പൂര്‍ത്തിയായാല്‍ രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട്‌പോകാനാകും എന്നാണ് ബന്ധുക്കള്‍ പറുന്നത്. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം കഴിഞ്ഞ ദിവസം ദുബൈല്‍ സംസ്‌കരിച്ചിരുന്നു. 

facebook twitter