+

രോഹിത് ഷെട്ടിയുടെ വീടിന് മുന്നില്‍ വെടിവെപ്പ്

ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിന് നേരെ വെടിവെയ്പ്പ്. രോഹിത് ഷെട്ടിയുടെ മുംബൈ ജുഹുവിലെ വീടിന് മുന്നിലാണ് വെടിവെയ്പ്പ് ഉണ്ടായത്. അക്രമിസംഘമാണ് വെടിയുതിര്‍ത്തതെന്നാണ് സൂചന. വീടിന്റെ ഭിത്തിയിലാണ് വെടിയുതിർത്തത്. നാല് റൗണ്ട് വെടിവെയ്പ്പ് നടന്നതായാണ് സൂചന. ആർക്കും പരിക്കില്ല. സംഭവത്തിന് പിന്നാലെ അക്രമികൾ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. വെടിവെയ്പ്പിന് പിന്നാലെ രോഹിത് ഷെട്ടിയുടെ വീടിന് സുരക്ഷ കൂട്ടി. വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. ബോളിവുഡ് താരങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വെടിവെയ്പ്പ് ഉണ്ടായത്. അതേസമയം രോഹിത് ഷെട്ടിയുടെ കുടുംബം സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

More News :
facebook twitter