വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ അതിര്‍ത്തി മേഖലകള്‍ സാധാരണ നിലയിലേക്ക്. ഭീതി ഒഴിഞ്ഞതോടെ അതിര്‍ത്തിയിലെ ജനങ്ങള്‍ വീടുകളില്‍ തിരിച്ചെത്തി. പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലും സ്ഥിതി ശാന്തം. അതേസമയം മേഖലകളില്‍ ജാഗ്രത തുടര്‍ന്ന് സൈന്യം. പരിശോധനകള്‍ തുടരുന്നു. ജമ്മുവിലും കശ്മീരിലും ഡ്രോണുകള്‍ കണ്ടെന്ന പ്രചാരണം തെറ്റെന്ന് പിഐബി. അതേസമയം ഇന്നത്തെ ഡിജിഎംഓ തല ചര്‍ച്ചയ്ക്ക് തയ്യാറെന്ന സൂചന നല്‍കി പാകിസ്ഥാന്‍. ചര്‍ച്ച ഉച്ചയ്ക്ക് 12 മണിക്ക്.