ബ്രസീൽ ടീം ഇന്ത്യയിലെത്തും,കളിയ്ക്കും, പ്രഖ്യാപനവുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ

08:56 PM Jul 30, 2026 | വെബ് ടീം

റിയോ ഡി ജനീറോ: ബ്രസീൽ ടീം ഇന്ത്യയിലെത്തും. കൊൽക്കത്തയിൽ കളിയ്ക്കുമെന്ന പ്രഖ്യാപനവുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ.ആദ്യമായാണ് ബ്രസീൽ ടീം ഇന്ത്യയിൽ കളിയ്ക്കാൻ എത്തുന്നത്. ഒക്ടോബർ 3ന് കൊൽക്കത്തയിൽ സൗഹൃദ മത്സരം കളിക്കും.

ബ്രസീലിന്റെ ദേശീയ ടീം ഇന്ത്യയിലെത്തുന്നത് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നാകും. 2026-ലെ തങ്ങളുടെ അവസാന ഫിഫ വിന്‍ഡോയുടെ ഭാഗമായി മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിക്കാനാണ് ബ്രസീല്‍ ഒരുങ്ങുന്നത്. ഇതില്‍ രണ്ടെണ്ണം ഓസ്ട്രേലിയയിലും ഒരെണ്ണം ഇന്ത്യയിലുമാണ് നടക്കുക.സെപ്റ്റംബര്‍ 25ന് ടൗണ്‍സ്വില്ലെയിലും, സെപ്റ്റംബര്‍ 29-ന് ബ്രിസ്ബേനിലുമാണ് ഓസ്ട്രേലിയയുമായുള്ള മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനുശേഷമുള്ള മൂന്നാമത്തെ മത്സരമാണ് ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയില്‍

1977ല്‍ പെലെ മോഹന്‍ ബഗാനെതിരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കളിച്ച ഓര്‍മ്മകള്‍ ഉള്‍പ്പെടെ കൊല്‍ക്കത്തയ്ക്ക് ബ്രസീല്‍ ഫുട്‌ബോളുമായി ദീര്‍ഘകാലത്തെ ബന്ധവുമുണ്ട്.