ജിഎസ്ടി പരിഷ്‌കരണത്തിലെ പരാതികള്‍ പരിഹരിക്കാൻ കേന്ദ്ര സർക്കാർ

11:21 AM Sep 07, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ജിഎസ്ടി പരിഷ്‌കരണത്തിലെ പരാതികള്‍ പരിഹരിക്കാൻ കേന്ദ്ര സർക്കാർ വിവിധ മന്ത്രാലയ സെക്രട്ടറിമാരുടെ യോഗം വിളിച്ചു. നാളെ ഡൽഹിയിൽ ധനമന്ത്രി നിർമ്മല സീതാരമാൻ്റെ അധ്യക്ഷതയിലാണ് യോഗം.  വിവിധ മേഖലകളിലെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാനാണ് തീരുമാനം. വസ്ത്ര മേഖലയിലുള്ളവരും സൈക്കിള്‍ നിര്‍മ്മാതാക്കളും ഇന്‍ഷുറന്‍സ് രംഗത്തുള്ളവരും പരാതി ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സാങ്കേതിക വിഷയങ്ങള്‍ പരിഹരിക്കുന്നത് യോഗം ചര്‍ച്ച ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.