കേരളത്തിലെ എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി കേന്ദ്രം. അതിന്റെ ഭാഗമായി സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം. കൂടുതല്‍ പൊലീസ് വിന്യാസം ഏര്‍പ്പെടുത്തി. വൈദ്യുതി ഉത്പാദന, ജലസേചന ഡാമുകള്‍ക്ക് ഉള്‍പ്പെടെയാണ് സുരക്ഷ. കേന്ദ്രത്തിന്റെ അടുത്ത അറിയിപ്പ് ലഭിക്കും വരെ അധിക സുരക്ഷ ഉണ്ടാകും.