+

ഫിഫ ക്ലബ് വേള്‍ഡ് കപ്പ് ഫുട്‌ബോളില്‍ ഫ്‌ലൂമിനെന്‍സെയെ തോല്‍പിച്ച് ചെല്‍സി ക്ലബ് ഫൈനലില്‍

ഫിഫ ക്ലബ് വേള്‍ഡ് കപ്പ് ഫുട്‌ബോളില്‍ ഫ്‌ലൂമിനെന്‍സെയെ തോല്‍പിച്ച് ചെല്‍സി ക്ലബ് ഫൈനലില്‍ കടന്നു. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ ക്ലബ് ഫ്‌ലൂമിനെന്‍സെയെ ഇംഗ്ലിഷ് ക്ലബ് ചെല്‍സി വീഴ്ത്തിയത്. 18, 56 മിനിറ്റുകളില്‍ ഫ്‌ലൂമിനെന്‍സെയുടെ ഗോള്‍വല കുലുക്കിയ ബ്രസീലിയന്‍ താരം ജാവൊ പെഡ്രോയാണ് ചെല്‍സിയുടെ ജയത്തിന് ചുക്കാന്‍പിടിച്ചത്.  ഇരുടീമുകളും മത്സരഫുട്‌ബോളില്‍ ആദ്യമായാണ് നേര്‍ക്കു നേര്‍ വരുന്നത്. രണ്ടാം സെമിഫൈനലില്‍ പിഎസ്ജി സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30നാണ് കിക്കോഫ്. 14നാണ് ഫൈനല്‍.

facebook twitter