നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജിന്റെ പ്രചരണ പരിപാടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന് ജൂണ്‍ 13ന് നിലമ്പൂരിലെത്തും. 13, 14, 15 തീയതികളില്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് റാലികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 13ന് വൈകിട്ട് നാലിന് ചുങ്കത്തറയിലും, അഞ്ചിന് മൂത്തേടത്തും 14ന് വൈകുന്നേരം നാലിന് വഴിക്കടവും ,അഞ്ചിന് എടക്കരയിലും 15ന് രാവിലെ ഒമ്പതിന് പോത്ത്കല്ലിലും, വൈകിട്ട് നാലിന് കരുളായിയിലും, അഞ്ചിന് അമരമ്പലത്തും പഞ്ചായത്ത് റാലികള്‍ ഉദ്ഘാടനംചെയ്യും. നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം രണ്ടാം തവണയാണ് മുഖ്യമന്ത്രി പ്രചാരണത്തിനായി നിലമ്പൂരിലെത്തുന്നത്.