തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെ വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. തെരച്ചിൽ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. സർക്കാർ പരമാവധി ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രി സിപി ജോൺ അഞ്ചുതെങ്ങിലെത്തി.കാണാതായ ഷിജിന്റെ കുടുംബവുമായി ചർച്ച നടത്തി. സർക്കാർ ഒപ്പമുണ്ടെന്ന് അറിയിച്ചു. തിരച്ചിൽ നാളെ മുതൽ ഊർജിതപെടുത്തും. 10 മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തും. കടലിൽ പോകുന്നവരെയും ഉൾപ്പെടുത്തും.
മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ കാര്യത്തിൽ മെല്ലെപോക്കാണെന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാട്ടുന്നത് അക്ഷന്തവ്യമായ അപരാധമാണെന്നും മുന്നറിയിപ്പ് നൽകി.
More News :