സിഒഎ 15-ാമത് സംസ്ഥാന സമ്മേളനം തിരൂരില്‍ കൊടിയേറി; സ്വാഗതസംഘം ജന.കൺവീനർ അബൂബക്കർ സിദ്ദീഖ് പതാക ഉയർത്തി; പൊതുസമ്മേളനം നാളെ മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും

09:27 PM Mar 27, 2026 | വെബ് ടീം

തിരൂർ: കേബിള്‍ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ 15ാമത് സംസ്ഥാന സമ്മേളനം തിരൂരില്‍ കൊടിയേറി. സമ്മേളന നഗരിയായ തിരൂർ മുനിസിപ്പൽ ഗ്രൗണ്ടിൽ സ്വാഗതസംഘം ജനറൽ കൺവീനർ അബൂബക്കർ സിദ്ദീഖ് പതാക ഉയർത്തി. നാളെ വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.

കണ്ണൂർ കൂത്തുപറമ്പിൽ നിന്ന് സി.ഒ.എ എക്സിക്യൂട്ടീവ് അംഗം എം.മൻസൂർ ഫ്ലാഗ് ഓഫ് ചെയ്ത കൊടിമര ജാഥയും തൃശ്ശൂരില്‍ നിന്ന് സി.ഒ.എ എക്സിക്യൂട്ടീവ് അംഗം കെ.വി.രാജൻ ഫ്ലാഗ് ഓഫ് ചെയ്ത പതാക ജാഥയും  തിരൂർ നഗരത്തിൽ സംഗമിച്ചു. തുടർന്ന് സംയുക്ത ജാഥയായി  പൊതുസമ്മേളന നഗരിയായ തിരൂർ മുനിസിപ്പൽ ഗ്രൗണ്ടിൽ എത്തുകയായിരുന്നു. കൊടിമര ജാഥയുടെ നായകൻ സംസ്ഥാന സെക്രട്ടറി സിബി പി.എസിൽ നിന്നും സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ കൊടിമരം ഏറ്റുവാങ്ങി. പതാക ജാഥയുടെ നായകൻ സംസ്ഥാന സെക്രട്ടറി നിസാർ കോയപറമ്പിലിൽ നിന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി.സുരേഷ് പതാകയും ഏറ്റുവാങ്ങി.

നാളെ വൈകീട്ട് നാലിന് തിരൂർ സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്ന്  കേരളത്തിന്റെ 14 ജില്ലകളിലെയും കലാരൂപങ്ങളുടെ അകമ്പടിയോടെ സാംസ്‌കാരിക ഘോഷയാത്ര നടക്കും. ആയിരക്കണക്കിന് ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും. തുടര്‍ന്ന് മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ സ്വാഗതസംഘം ചെയർമാൻ കൂടിയായ തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീന്‍ അദ്ധ്യക്ഷത വഹിക്കും.  മന്ത്രി  വി അബ്ദുള്‍ റഹ്മാന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. 29, 30 തീയതികളില്‍ പ്രതിനിധി സമ്മേളനം തിരൂര്‍ ബിയാന്‍കോ കാസ്റ്റിലില്‍ നടക്കും. ഡോ. വി.ശിവദാസന്‍ എം.പി ഉദ്ഘാടനം ചെയ്യും. വി.കെ.സി റസാഖ് മുഖ്യതിഥിയാകും. അയ്യായിരത്തോളം ഓപ്പറേറ്റര്‍മാരെ പ്രതിനിധീകരിച്ച് 300 പേര്‍ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. 

More News :