കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങ്ങില്‍ അങ്കുഷ് പംഗലിന് സ്വര്‍ണം

12:27 PM Aug 02, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംങ്ങില്‍  കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. ബോക്‌സിങ്ങില്‍ പുരുഷന്മാരുടെ 80 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ അങ്കുഷ് പംഗലിന് സ്വര്‍ണം. ഇംഗ്ലണ്ടിന്റെ ഡിമെജി ഷിത്തുവിനെ 4-1 എന്ന സ്പ്ലിറ്റ് ഡിസിസനിലൂടെയാണ് അങ്കുഷ് പരാജയപ്പെടുത്തിയത്.  

ബോകിസിങ് വേദിയില്‍ ഇന്ത്യയുടെ ഏഴാമത്തെ സ്വര്‍ണമെഡലാണിത്. ഈ മത്സരത്തില്‍പുരുഷ വിഭാഗത്തില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് അങ്കുഷ് പംഗല്‍. നേരത്തെ 60 കിലോ വിഭാഗത്തില്‍ സച്ചിന്‍ സിവാച്ച്‌ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. 

വനിതാ വിഭാഗത്തിലും അഞ്ച് സ്വര്‍ണ മെഡലുകളാണ് വനിതാ താരങ്ങള്‍ ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്. പുരുഷന്മാരുടെ 5000 മീറ്റര്‍ ഫൈനലില്‍ ഇന്ത്യന്‍ താരം ഗുല്‍വീര്‍ സിങ് വെങ്കല മെഡല്‍ നേടി. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ ഈ ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗുല്‍വീര്‍. വെങ്കല മെഡല്‍നേട്ടത്തോടെ ഒരു കോമണ്‍വെല്‍ത്ത് ഗെയിംസ് സീസണില്‍ ഒന്നിലധികം മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്ലറ്റായി ഗുല്‍വീര്‍ സിങ്മാറി.