കാസര്‍ഗോഡ്: യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യർ ഉൾപ്പെടെ അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വോട്ട് ചോദിക്കാനെത്തിയ തന്നെ ഉൾപ്പെടെ ആക്രമിച്ചുവെന്നാണ് സന്ദീപ് പറയുന്നത്. വോട്ട് ചോദിക്കാൻ കോളേജിൽ എത്തിയപ്പോള്‍ തടയുകയും പിടിച്ച് തള്ളുകയും ചെയ്തുവെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. തന്റെ കൂടെയുള്ള പ്രവര്‍ത്തകരെയും മര്‍ദിച്ചുവെന്നും പിന്നിൽ എസ്എഫ്ഐ പ്രവര്‍ത്തകരാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.