സി.ജെ റോയിയുടെ മരണം; കോണ്‍ഫിഡൻ്റ് ഗ്രൂപ്പ് മാധ്യമങ്ങളെ കാണും

11:31 AM Feb 01, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

സി.ജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ വിശദീകരിക്കാന്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് മാധ്യമങ്ങളെ കാണും. ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക് വാര്‍ത്തസമ്മേളനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്വയം വെടിയുതിർത്ത് മരിച്ച റോയിയുടെ മരണത്തിന് പിന്നിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കടുത്ത സമ്മർദ്ദമാണെന്ന് അദ്ദേഹത്തിൻ്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഈ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, ആദായനികുതി വകുപ്പിലെ ജോയിന്റ് ഡയറക്ടർ ഉൾപ്പെടെയുള്ള രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണ സംഘം ഇതിനോടകം ചോദ്യം ചെയ്തിരുന്നു. മരണത്തെക്കുറിച്ചുള്ള ദുരൂഹതകളും കുടുംബം ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുമാണ് വാർത്താസമ്മേളനത്തിൽ ഗ്രൂപ്പ് വിശദീകരിക്കുക. ഇതിൽ കോൺഫിഡന്റ് ഗ്രൂപ്പിൻ്റെ ഔദ്യോഗിക നിലപാട് എന്തായിരിക്കുമെന്നത് ശ്രദ്ധേയമാണ്.