ട്രംപിന് തിരിച്ചടി;ഹാര്‍വാഡില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം വിലക്കിയ നടപടികോടതി സ്‌റ്റേ ചെയ്തു

09:37 AM May 24, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയില്‍ വിദേശ വിദ്യാര്‍ത്ഥികളെ ചേര്‍ക്കാനുള്ള അനുമതി വിലക്കിയ നടപടി കോടതി സ്‌റ്റേ ചെയ്തു. ബോസ്റ്റണ്‍ ഫെഡറല്‍ കോടതിയുടേതാണ് ഉത്തരവ്.  ട്രംപ് ഭരണകൂടത്തിന്റെ നടപടി ഭരണഘടന ലംഘമാണെന്ന് ആരോപിച്ചാണ് സര്‍വ്വകലാശാല കോടതിയെ സമീപിച്ചത്. ഹാര്‍വഡിന്റെ സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം അനുമതി റദ്ദാക്കി വ്യാഴാഴ്ചയാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ഉത്തരവിട്ടത്.