logo

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു

09:46 AM Jun 01, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

രാജ്യത്ത് കോവിഡ് കേസുകള്‍ മൂവായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 4 കോവിഡ് മരണം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നിലവിൽ ഇന്ത്യയിൽ 3395 ആക്ടീവ് കേസുകളാണുള്ളത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1336 ആക്ടീവ് കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. രാജ്യത്ത് കോവിഡ് കേസുകൾ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കി.