മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്; കൊല്ലപ്പെട്ടത് 18കാരി; ക്രൂരകൊലപതാകം മഞ്ചേശ്വരത്ത്

06:54 PM Feb 02, 2026 | വെബ് ടീം

മഞ്ചേശ്വരം: കാസർഗോഡ് നടുക്കുന്ന ക്രൂരകൊലപാതകം. മഞ്ചേശ്വരം തുമിനാട് ആണ് മകളെ വെട്ടിക്കൊലപ്പെടുത്തിയത്.കൊല്ലപ്പെട്ടത് 18കാരി മറിയം ജുമൈല. പിതാവ് ഉമ്മർ ഫാറൂഖ് പൊലീസ് കസ്റ്റഡിയിൽ.

വീടിനകത്ത് വെച്ചാണ് ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രാഥമികമായി ലഭിക്കുന്ന വിവരമനുസരിച്ച്, ഒന്നിലധികം തവണ വെട്ടേറ്റു. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് അറിവ്. സ്വത്ത് തര്‍ക്കവും സ്വര്‍ണാഭരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം..വെട്ടേറ്റ മറിയം ജുമൈലയെ നാട്ടുകാരാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

പ്രതി ലഹരി മരുന്നിനു അടിമയെന്ന് നാട്ടുകാർ.