ആശാവർക്കർമാരുടെ രാപകൽ സമരയാത്രയ്ക്ക് ഇന്ന് കാസർഗോഡ് തുടക്കമാകും

10:08 AM May 05, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കേരള ആശാ  ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ 'രാപകൽ സമരയാത്രയ്ക്ക് ഇന്ന് കാസർകോട് തുടക്കമാവും.  യാത്രയുടെ സംസ്ഥാന തല ഉദ്ഘാടനം സാമൂഹ്യ പ്രവർത്തകൻ ഡോ.ആസാദ് ഉദ്ഘാടനം ചെയ്യും. 45 ദിവസം നീണ്ടുനിൽക്കുന്ന സമരയാത്ര ജൂൺ 17 ന്  തിരുവനന്തപുരത്ത് റാലിയോടെ സമാപിക്കും. ഓണറേറിയം 21000 രൂപയായി  വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക, പെൻഷൻ ഏർപ്പെടുത്തുക, ഓണറേറിയത്തിന് ബാധകമാക്കിയ മുഴുവൻ മാനദണ്ഡങ്ങളും പിൻവലിക്കുക, എല്ലാ മാസവും മുടങ്ങാതെ 5 -ാം തീയതിക്കകം ഓണറേറിയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാപ്പക്കൽ സമര യത്ര.