ഡല്‍ഹിയില്‍ ശക്തമായ മഴ; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

09:00 AM May 25, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ പെയ്യുന്ന ശക്തമായ മഴയില്‍ പലയിടങ്ങളിലും വെള്ളം കയറിയതോടെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മഴയും കാറ്റും വിമാനസര്‍വ്വീസുകളെയും ബാധിച്ചു. ഡല്‍ഹിയിലേക്കുള്ള  നിരവധി വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ഡല്‍ഹി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ഒന്ന്,മോത്തിബാഗ്, മിന്റോ റോഡ് എന്നിവിടങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വിശാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.