+

ഡല്‍ഹി കലാപക്കേസ്; 6 പ്രതികളെ വെറുതെ വിട്ടു

2020 ഫെബ്രുവരിയിൽ ഡൽഹിയിലുണ്ടായ കലാപങ്ങളുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആറ് പ്രതികളെ കോടതി വെറുതെ വിട്ടു. പ്രകാശ് ഗുപ്ത, രാജ്‌കുമാർ, അമിത്, രാഹുൽ ശർമ, ഇഷൂ ഗുപ്ത, ഹരിയോം എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികൾക്കെതിരെ നൽകിയ കുറ്റപത്രം വ്യാജമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് മതിയായ തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് കോടതിയുടെ ഈ സുപ്രധാന നടപടി. തെളിയിക്കാനാവുന്നില്ലെന്ന് വ്യക്തമായതോടെയാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും കോടതി നിർദ്ദേശിച്ചു.

More News :
facebook twitter