ചങ്ങനാശേരി: പ്രശസ്ത സംവിധായകൻ നിസാർ(65) അന്തരിച്ചു. 25 ലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഖബറടക്കം ചങ്ങനാശേരി പഴയപള്ളി ഖബറിൽ.
1989-ൽ പുറത്തിറങ്ങിയ സുദിനം ആയിരുന്നു നിസാറിന്റെ ആദ്യ ചിത്രം. അവസാന ചിത്രം ടു മെൻ ആർമിയും. ഹാസ്യചിത്രങ്ങളായിരുന്നു അദ്ദേഹം കൂടുതലായും ചെയ്തിരുന്നത്. ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാൻ കഴിഞ്ഞ സംവിധായകനെന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ത്രി മെൻ ആർമി, അച്ഛൻ രാജാവ് അപ്പൻ ജേതാവ്, ന്യൂസ്പേപ്പർ ബോയ്, അടുക്കള രഹസ്യം അങ്ങാട്ടി പാട്ട്, സിംഹദ്വാരം, പോലീസുകാരൻ തുടങ്ങി നിരവധി സിനിമകൾ ജനപ്രിയമായി.