അന്വേഷണവുമായി രഞ്ജിത്ത് പൂർണ്ണമായി സഹകരിക്കുന്നില്ലെന്നും, പരാതിയിലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുന്നതിന് അദ്ദേഹത്തെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമാണ് പോലീസ് കോടതിയിൽ വാദിച്ചത്. എന്നാൽ, ഈ വാദങ്ങൾ തള്ളിയ കോടതി രഞ്ജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.
More News :
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും രഞ്ജിത്ത് കോടതിയിൽ ആവർത്തിച്ചു. പരാതിക്കാരിയായ യുവതിക്ക് തന്നോട് വ്യക്തിപരമായ വൈരാഗ്യമുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇത്തരമൊരു വ്യാജപരാതി നൽകിയതെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചത്.
കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ജാമ്യം ലഭിച്ചെങ്കിലും അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.