നടിയെ അപമാനിച്ചുവെന്ന പരാതി; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

10:10 AM Sep 09, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കേരള പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നടി നല്‍കിയ പരാതിയില്‍ ലുക്ക്ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗമാണ് സംവിധായകനെ തടഞ്ഞു വെച്ചത്. തുടര്‍ന്ന് എളമക്കര പൊലീസ് മുംബൈലെത്തി സനല്‍കുമാര്‍ ശശിധരനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് നടി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.