ന്യൂയോർക്ക്: കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയെങ്കിലും ഫിഫ ലോകകപ്പിൽ ബ്രസീലിന്‍റെ രണ്ടാം മത്സരത്തിലും സൂപ്പർതാരം നെയ്മർ കളിക്കില്ല. ഗ്രൂപ്പ് സിയിൽ ശനിയാഴ്ച പുലർച്ചെ ആറിന് ഹെയ്തിക്കെതിരെ ഫിലാഡൽഫിയയിലാണ് ബ്രസീലിന്‍റെ മത്സരം.
നെയ്മറിന് ഫിറ്റ്നെസ് വീണ്ടെടുക്കാനായില്ലെന്നും ഹെയ്തിക്കെതിരായ മത്സരത്തിലും താരം കളിക്കില്ലെന്നും ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ വ്യക്തമാക്കി. പരിക്കിൽനിന്ന് മുക്തനായ താരം ശാരീരികക്ഷമത പൂർണമായി വീണ്ടെടുക്കാനായി ന്യൂജഴ്‌സിയിൽ തന്നെ തുടരുമെന്നും സി.ബി.എഫ് പ്രസ്താവനയിൽ അറിയിച്ചു. ഒരു മാസമായി വലതു കാൽമുട്ടിനേറ്റ പരിക്കുമൂലം താരം കളത്തിനു പുറത്താണ്.
More News :