യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കില്ലെന്ന് ഡോണൾഡ് ട്രംപ്. രണ്ടാം ടേം അവസാനിച്ചാൽ സ്ഥാനമൊഴിയും. നിലവിലെ വൈസ് പ്രസിഡന്റ് ജെഡി വാൻസ് തന്റെ പിൻഗാമിയാവും. സേറ്റ് സെക്രട്ടറി മാർക്ക് റൂബിയോയും തന്റെ പിൻഗാമിയാവാൻ യോഗ്യനാണെന്ന് ട്രംപ് പറഞ്ഞു. തന്റെ ലിസ്റ്റിൽ വാൻസിനാണ് പ്രഥമ പരിഗണന. ജാസ്മിൻ എന്നയാളെ സ്ഥാനാർഥിയാക്കാനാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ നീക്കം. ഐ.ക്യു കുറഞ്ഞ വ്യക്തിയാണ് അവരെന്നും ട്രംപ് കൂട്ടിച്ചേർത്തു. MSNBC ക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.