ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ സൗദി സന്ദര്‍ശനം നാളെ

09:33 AM May 12, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

രണ്ടാമത് പ്രസിഡന്റായി അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ സൗദി സന്ദര്‍ശനം നാളെ. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തും. ഇസ്രായേല്‍ ഗാസ ആക്രമണം ശക്തമായിരിക്കെ ഗാസയിലെ വെടിനിര്‍ത്തല്‍ നിര്‍ദേശവും പുനര്‍നിര്‍മ്മാണ പദ്ധതിയും ചര്‍ച്ച ചെയ്യും. ചര്‍ച്ചയില്‍ പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ്,സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറാ,ലബനാന്‍ പ്രസിഡന്റ് ജോസഫ് ഔന്‍ എന്നിവരും പങ്കെടുക്കുമെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.