+

തൃശ്ശൂർ പൂരത്തിനിടെ ആന വിരണ്ടോടി

തൃശ്ശൂർ പൂരം  എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി. ഊട്ടോളി രാമൻ എന്ന ആനയാണ് വിരണ്ടോടിയത്. ആന ഓടിയതോടെ തിക്കിലും തിരക്കിലും പെട്ട് 42 ഓളം പേർക്ക് നിസ്സാര പരിക്കേറ്റു.


ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം.  പുലർച്ചെ  വെടിക്കെട്ട് കാണാൻ നിരവധി ആളുകൾ നഗരത്തിൽ   കാത്തു നിൽക്കുന്നതിനിടെയാണ് ആന ഓടിയത്. സ്വരാജ്   റൗണ്ടിലൂടെ ഓടിയ ആന പിന്നീട് പാണ്ടി സമൂഹം മഠം - എം ജി റോഡിലേക്കുള്ള വഴി ഓടി. ആന ഓടുന്നതിനിടെ തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾക്ക് നിസ്സാര പരിക്കേറ്റത്. 

ആന ഓടിയതോടെ  അല്പസമയത്തേക്ക് സ്ഥലത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. വിവരമറിഞ്ഞ് എത്തിയ   എലിഫൻ്റ് സ്ക്വാഡ് ഉടൻ   ആനയെ നിയന്ത്രണ വിധേയമാക്കി. റവന്യൂ മന്ത്രി കെ രാജൻ കൺട്രോൾ റൂമിൽ ഇരുന്ന് സ്ഥിതി ഗതികൾ വിലയിരുത്തി. ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി.  പരുക്കേറ്റവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രി ജില്ലാ ആശുപത്രി സന്ദർശിച്ചു.

facebook twitter