എമ്പുരാന്റെ ആ​ഗോള തിയേറ്റർ ഷെയർ 100 കോടി, മലയാളസിനിമയിൽ ഇതാദ്യം,റെക്കോർഡ്; വിവരം പങ്കുവച്ച് മോഹൻലാലും പൃഥ്വിയും

06:00 PM Apr 04, 2025 | വെബ് ടീം

മലയാള സിനിമയിൽ റെക്കോർഡുമായി പൃഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാൻ. ചിത്രത്തിന്റെ ആ​ഗോളതലത്തിലുള്ള തിയേറ്റർ ഷെയർ 100 കോടി കടന്നു. ഇതാദ്യമായാണ് ഒരു മലയാളചിത്രം ഈ നേട്ടം കൈവരിക്കുന്നത്. മോഹൻലാലാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്.റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോഴാണ് എമ്പുരാൻ പുതിയ ചരിത്രം രചിച്ചിരിക്കുന്നത്.

മലയാളസിനിമയുടെ ചരിത്രത്തിലെ ആദ്യസംഭവം എന്നാണ് മോഹൻലാൽ ഈ നേട്ടത്തേക്കുറിച്ച് പറഞ്ഞത്. സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തേ ചിത്രം അഞ്ച് ദിവസംകൊണ്ട് 200 കോടി ആ​ഗോള കളക്ഷൻ നേടിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ മറ്റൊരു നേട്ടംകൂടി എമ്പുരാൻ സ്വന്തമാക്കിയിരിക്കുന്നത്.