തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുന്‍ മന്ത്രി ആന്റണി രാജുവിനെതിരായ ശിക്ഷാവിധി താല്‍ക്കാലികമായി മരവിപ്പിച്ചു.തിരുവനന്തപുരം സെഷന്‍സ് കോടതിയുടേതാണ് നടപടി.അതേ സമയം കുറ്റക്കാരാനെന്ന വിധി നിലനില്ക്കും. ആന്റണി രാജുവിനെ MLA സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി തുടരും.
കേസിൽ ആന്റണി രാജുവിന് 3 വർഷം തടവും പതിനായിരം രൂപ പിഴയുമാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷയായി വിധിച്ചത്.