അതിതീവ്ര മഴ തുടരുന്നു; അഞ്ച്‌ ജില്ലകളില്‍ റെഡ് അലര്‍ട്ട് , പതിനൊന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

07:21 AM Jun 16, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. അഞ്ച്‌ ജില്ലകളില്‍ റെഡ് അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്‌ റെഡ് അലര്‍ട്ട്.  മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത. ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലയില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം 18 വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കനത്ത മഴയില്‍ മരങ്ങള്‍ ട്രാക്കിലേക്ക് വീണ് ട്രെയിനുകള്‍ വൈകി. 
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്  11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കാസര്‍ഗോഡ്, കണ്ണൂര്‍ തൃശൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലും കുട്ടനാട്‌ താലൂക്കിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.