ഡൽഹിയിൽ വീണ്ടും സ്‌കൂളുകള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി. ദ്വാരകയിലെ സെന്റ് തോമസ്, വസന്ത് വാലി സ്‌കൂളുകള്‍ക്കാണ് ഇ മെയിലിലൂടെ ഭീഷണി സന്ദേശം എത്തിയത്. തുടർന്ന്സ്ഥാപനങ്ങളിൽ നിന്ന് വിദ്യാർഥികളെ ഒഴിപ്പിച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.