ആലപ്പുഴ: ഓമനപ്പുഴയിൽ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പിതാവ്. 28 വയസായ മകൾ ഏയ്ഞ്ചൽ ജാസ്മിനെയാണ് പിതാവ് കൊലപ്പെടുത്തിയത്. പ്രതി ഫ്രാൻസിസ് പൊലീസ് കസ്റ്റഡിയിലാണ്.ഭർത്താവുമായി പിണങ്ങി കുറച്ചുനാളുകളായി മകൾ സ്വന്തം വീട്ടിലായിരുന്നു താമസം.
തോർത്തു കഴുത്തിൽ മുറുക്കിയാണ് മകളെ കൊലപ്പെടുത്തിയിട്ടുള്ളത്.വഴക്കിനെ തുടർന്ന് മകളുടെ കഴുത്തിൽ തോർത്ത് ചുറ്റി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതിയുടെ മൊഴി.ഇന്നലെ രാത്രിയാണ് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ജീവനൊടുക്കിയതാണെന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്.
എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോൾ എയ്‌ഞ്ചലിൻ്റെ കഴുത്തിൽ ഒരു മുറിവ് കണ്ടെത്തി. തുടർന്ന് ഡോക്ടർമാർ എയ്ഞ്ചലിൻ്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അച്ഛൻ ജോസ് മോൻ കുറ്റം സമ്മതിക്കുകയായിരുന്നു.