ഫിലിം ചേംബർ തെരഞ്ഞെടുപ്പ്: സാന്ദ്ര തോമസിന് തോൽവി; മമ്മി സെഞ്ച്വറി പുതിയ സെക്രട്ടറിയാകും

06:57 PM Aug 27, 2025 | വെബ് ടീം

കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്‌സിസി)യിലേക്കുള്ള തെരഞ്ഞെടുപ്പിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ചലച്ചിത്ര നിർമ്മാതാവ് സാന്ദ്ര തോമസിന് തോൽവി.സെക്രട്ടറിയായി മമ്മി സെഞ്ച്വറി തിരഞ്ഞെടുക്കപ്പെട്ടു. സാബു ചെറിയാനാണ് വൈസ് പ്രസിഡന്റ്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും സാന്ദ്ര പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അത് പിൻവലിച്ചിരുന്നു. മുന്‍പുതന്നെ ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സോണി തോമസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുന്‍പ് ഫിലിം ചേംബര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്രാ തോമസ് പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും പത്രിക തള്ളിപ്പോയിരുന്നു. മൂന്ന് സിനിമകള്‍ നിര്‍മിക്കണമെന്ന നിബന്ധന ചൂണ്ടിക്കാട്ടിയായിരുന്നു സാന്ദ്രയുടെ പത്രിക തള്ളിയിരുന്നത്.

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിർദ്ദേശം സൂക്ഷ്മപരിശോധനയ്ക്ക് ശേഷം നിരസിക്കപ്പെട്ടതിനെത്തുടർന്ന് സാന്ദ്ര  വാർത്തകളിൽ ഇടം നേടിയിരുന്നു. അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ജനറൽ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സാന്ദ്ര  മത്സരിച്ചെങ്കിലും വിജയം നേടാൻ കഴിഞ്ഞില്ല. അവർക്ക് 110 വോട്ടുകൾ ലഭിച്ചിരുന്നു.


More News :